Wednesday, February 26, 2014

സാംസംഗ് ഗ്യാലക്സി എസ്‌ 5 ഏപ്രില്‍ 11-ന് ?

, by Mufeed | tech tips


ഗാഡ്ജറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന സാംസംഗിന്‍റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി എസ് 5 ഏപ്രില്‍ പതിനൊന്നോപതിനൊന്നോടെ ലഭ്യമായിത്തുടങ്ങുമെന്ന് സൂചന. ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ആണ് ഇതേ സംബന്ധിച്ച് പുറം ലോകമറിയുന്നത്.
ഗ്യാലക്സി എസ് 5 ന്റ്റെ പ്രതേകതകള്‍ എന്തൊക്കെ എന്ന് നോക്കാം,


 പ്രധാനമായും എടുത്തുകാണിക്കേണ്ട പ്രതേകള്‍ ഹോം ബട്ടണില്‍ പ്രതേകമായി എംബഡ് ചെയ്ത ഫിംഗര്‍ പ്രിന്‍റ് സ്കാനറും വെള്ളവും പൊടിയും ചെറുക്കാനുള്ള സങ്കേതവുമാണ്. ഫിംഗര്‍ പ്രിന്‍റ് സ്കാനര്‍ ഉപയോഗിച്ച് എട്ട് തവണ സ്വൈപ് ചെയ്ത ശേഷം പിന്നീട് ഫോണ്‍ ഈ ഫിംഗര്‍ പ്രിന്‍റ് ഉപയോഗിച്ച് ലോക്ക്/അണ്‍ലോക്ക് ചെയ്യാവുന്നതാണ്. പേപാല്‍ പേയ്മെന്‍റ് പോലെയുള്ള ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ ഒക്കെ നടത്താന്‍ നിങ്ങളുടെ വിരല്‍ ഒന്ന് സ്വൈപ് ചെയ്യുകയേ വേണ്ടൂ..!
 കൂടാതെ ഉപയോക്താവിന്‍റെ ഹാര്‍ട്ട് ബീറ്റ് അളക്കാനുള്ള ഉപകരണവും ഫോണില്‍ ലഭ്യമാണ്. സാംസങിന്‍റെ ഫിറ്റ്നസ് ആപ്ലിക്കേഷന്‍  ആയ S-health ആണ് ഇതിന് നമ്മെ സഹായിക്കുന്നത്.


                                                    മറ്റൊരു പ്രധാന സവിശേഷത ക്യാമറയാണ്. 16 മെഗാപിക്സല്‍ പിന്‍ ക്യാമറ 4K വീഡിയോ റെക്കോര്‍ഡിംഗ് ആണ് പ്രദാനം ചെയ്യുന്നത്..! ഒരു ഷോട്ടില്‍ നിന്ന് മറ്റൊരു ഷോട്ടിലേയ്ക്കുള്ള സമയം വെറും 0.3 സെക്കന്‍റ് മാത്രമാണ്. അതിവേഗം ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇത് നമ്മെ സഹായിക്കുന്നു. കൂടാതെ HDR, ഫോട്ടോ എടുത്ത ശേഷം ഫോക്കസ് മാറ്റാന്‍ സൌകര്യം തരുന്ന Selective focus എന്നിവയൊക്കെ ക്യാമറയുടെ സവിശേഷതകളാണ്. 2.1 മെഗാപിക്സല്‍ മുന്‍ ക്യാമറയും ഉണ്ട്.
                       1.5 GHz ക്വാഡ് കോര്‍, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറും, 2 ജിബി റാമും വളരെ വേഗതയേറിയ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുമെന്ന് പ്രതീക്ഷീക്കാം. ഇതിന് തൊട്ട് മുമ്പ് എസ് ശ്രേണിയില്‍ ഇറങ്ങിയ ഗ്യാലക്സി എസ് 4 ന് ഒക്റ്റ കോര്‍ പ്രൊസസര്‍ ആയിരുന്നു.
64 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് ഉള്ള ഗ്യാലക്സി എസ്5, 32, 64 ജിബി മോഡലുകളില്‍ ലഭ്യമാകും. ആന്‍ഡ്രോയി 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാലക്സി എസ്5, 5.1 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീനോട് കൂടിയ 1980 X 1920 ഫുള്‍ എച്ച് ഡി ഡിസ്പ്ലേയോട് കൂടിയാണ് വരുന്നത്.


                                       കണക്റ്റിവിറ്റിക്കായി 4ജി, വൈഫൈ a/b/g/n/ac, ബ്ലൂടൂത്ത് 3.0, ജി പി എസ്, എന്‍ എഫ് സി, ഇന്‍ഫ്രാറെഡ് തുടങ്ങി ഒട്ടുമിക്ക സം‌വിധാനങ്ങളോടും കൂടി വരുന്ന ഗ്യാലക്സി എസ് 5 മികച്ചതും, അതിവേഗവുമായ ഡാറ്റാവിനിമയം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.
മുന്‍ വശം ഗ്യാലക്സി എസ് 4 ന്റ്റെ പോലെയാണെങ്കിലും പിന്‍ വശം ഡോട്ടഡ് റ്റെക്സ്ചറോട് കൂടിയ പ്ലാസ്റ്റിക് ആണ്. ഗ്യാലക്സി എസ് ശ്രേണിയിലെ മുമ്പത്തെ ഫോണുകളെപ്പോലെത്തന്നെ ഡിസൈനില്‍ ഒരു മാറ്റവും വരുത്താതെ കോണ്‍ഫിഗറേഷന്‍ മാത്രം മാറ്റി ഇറങ്ങുന്ന ഫോണുകള്‍ക്ക് എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്ന് കണ്ടറിയാം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Tags:
Samsung galaxy s5
Introducing Samsung galaxy s5
galaxy s5 review
galaxy s5 specs specifications

1 comments:

Post a Comment

Sunday, February 23, 2014

എന്താണ് റൂട്ടിംഗ്..?

, by Mufeed | tech tips






root



എന്താണ് റൂട്ടിംഗ് ?എന്താണ് അത് കൊണ്ടുള്ള പ്രയോജനം എന്ന് പറയാന്‍ ശ്രമിക്കാം..

Android OS മികച്ച operating system , open source എന്നിങ്ങനെ ഗുണഗണങ്ങള്‍ ഉള്ള ഒന്നാണെങ്കിലും ഫോണ്‍ കമ്പനികള്‍ നമ്മള്‍ക്ക് ഉണ്ടാക്കി തരുന്ന Android ഫോണുകള്‍ക്ക് ധാരാളം പരിമിതികളും, നിയന്ത്രണങ്ങളും ഉണ്ട്. Phone ന്റെ root access ചെയ്യാന്‍ നമ്മള്‍ക്ക് restriction ഉണ്ടാവും.
സാങ്കേതിക പരിചയം ഇല്ലാത്ത സാധാരണ ഉപഭോക്താവ് അറിയാതെ ഫോണില്‍ മാറ്റങ്ങള്‍ വരുത്തി ഫോണിനു കേടുണ്ടാക്കുന്നത് തടയാന്‍ ആണ് ഈ സംവിധാനം എന്നാണു പറച്ചില്‍..പക്ഷെ ഇതിനു ഒരു മറു വശം കൂടെ ഉണ്ട്. ഈ മൊബൈല്‍ കമ്പനി കളുടെ സ്വന്തം ആയ പല applications ഉം ഉപഭോക്താവിനെ അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ഒരു തന്ത്രവും കൂടെ ഇതില്‍ ഉണ്ടെന്നു ന്യായം ആയും സംശയിക്കാം.(uninstall ചെയ്യാന്‍ പറ്റാത്ത എന്നാല്‍ നമുക്ക് ആവശ്യം ഇല്ലാത്ത, memory കവര്‍ന്നെടുക്കുന്ന രീതിയില്‍ back ground ല്‍ എപ്പോളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു പിടി apps പലപ്പോളും കണ്ടിട്ടുണ്ടാവും).


ഈ വിധ നിയന്ത്രണങ്ങള്‍ മറി കടക്കാന്‍ ഉള്ള ആദ്യ
പടി ആണ് റൂട്ടിങ്ങ് എന്ന പ്രക്രിയ.

Once rooted, the Android phone owner will have more control over many settings, features and performance of their phone. Basically, "rooting" means to get to the root of the operating system and to have the ability to make global changes.When you take your phone out of the box, while there are plenty of settings you can tweak, you can only alter what the manufacturer allows you to. By gaining root access you can modify the device's software on the very deepest level.

ഇത് കൊണ്ടുള്ള ഗുണങ്ങള്‍
1.   Rooted Devices നു വേണ്ടി മാത്രം ഉള്ള ഒട്ടനവധി കിടിലന്‍ apps ഇന്‍സ്റ്റാള്‍ ചെയ്യുകയും അവയുടെ വിവിധ സവിശേഷതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം...ചില ഉദാഹരണങ്ങള്‍ പറയാം.
  • Titanium Back up
    *ഇത് ഉപയോഗിച്ച് apps അപ്പാടെ ബാക്ക് അപ്പ്‌ ചെയ്യാം. എന്തെങ്കിലും കാരണവശാല്‍ factory reset ചെയ്യേണ്ടി വന്നാല്‍ back up ഉപയോഗിച്ച് ചുരുങ്ങിയ നേരം കൊണ്ട് ആപ്ലിക്കേഷനുകള്‍ എല്ലാം പഴയ പടി ആക്കാം. ഓരോന്നായി വീണ്ടുംഇന്‍സ്റ്റാള്‍  ചെയ്യേണ്ട. ഗെയിം ഒക്കെ കളിച്ച പ്രോസ്സസ് അതെ പടി തന്നെ തിരിച്ചു കൊണ്ട് വരാം.
    **മെമ്മറി ഒത്തിരി എടുക്കുന്ന എന്നാല്‍ സ്ഥിരം ഉപയോഗിക്കാത്ത ചില apps നെ uninstall ചെയ്യാതെ തന്നെ freeze ചെയ്യുകയും(മെമ്മറി ഉപയോഗിക്കാത്ത അവസ്ഥയില്‍ ആക്കുകയും) പിന്നീട് ആവശ്യം ഉള്ളപ്പോള്‍ സെക്കന്‍റുകള്‍ കൊണ്ട് defreeze ചെയ്തു ഉപയോഗ യോഗ്യം ആക്കുകയും ചെയ്യാം.
    ***android phones ല്‍ apps ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ default ആയിട്ട് അവ സിസ്റ്റം internal storage ഇലെക്കായിരിക്കുമല്ലോ install ആവുന്നത് ..അത് കൊണ്ട് തന്നെ ഇന്‍റേണല്‍ മെമ്മറി പെട്ടന്ന് നിറയുന്ന അവസ്ഥ ഉണ്ടാവാറുണ്ട്..എന്നാല്‍ റൂട്ട് ചെയ്ത ഫോണുകളില്‍ മേല്പറഞ്ഞ  പോലെ ഉള്ള ആപ്പ്സ്‌ വഴി സ്റ്റോറേജ്, എസ് ഡി കാര്‍ഡിലേക്ക് മാറ്റാവുന്ന ആപ്പ്സ്‌ കണ്ടു പിടിച്ചു അവയെ external storage card ലേക്ക് മാറ്റി സ്ഥലവും resources ഉം ഒക്കെ മെച്ചപ്പെടുത്താവുന്നതാണ്.
  • Adfree
    പല ഫ്രീ വേര്‍ഷന്‍ ഗെയിം കളുടെയും ആപ്സിന്‍റേയും ഏക പരിമിതി സ്ക്രോള്‍ ചെയ്തു വരുന്ന പരസ്യം മാത്രം ആണ്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ നിഷ്പ്രയാസം അത് ഒഴിവാകാന്‍ പറ്റും (ഇതും റൂട്ട് ചെയ്ത ഫോണില്‍ മാത്രേ ഉപയോഗിക്കാന്‍ സാധീക്കുകയുള്ളൂ ).
  • Setcpu
    ഫോണ്‍ ഓവര്‍ ക്ലോക്ക് ചെയ്യുകയോ under clock ചെയ്യുകയോ ഒക്കെ ചെയ്യാം.
  • Juice defender
    ബാറ്ററി ചാര്‍ജിന്‍റെ ദൈര്‍ഘ്യം ആണ് ഇതൊരു സ്മാര്‍ട്ട്‌ ഫോണ്‍ ഉപഭോക്താവിനെയും വലയ്ക്കുന്ന ഒരു ഘടകം. Battery settings tweak ചെയ്യാന്‍ ultimate സംഭവം ആണ് ഇവന്‍. പല മോഡിലും ഈസി ആയി സെറ്റ്‌ ചെയ്തു ബാറ്ററി ഉപഭോഗം നിയന്ത്രിക്കാം... കൂടാതെ advanced settings അന്യായം ആണ്... ഉദാഹരണത്തിന് നമ്മള്‍ ഉറങ്ങുന്ന സമയം സെറ്റ്‌ ചെയ്തു വെച്ചാല്‍ ആ സമയത്ത് ഫോണ്‍ ഓഫ്‌ ആവുകയും പിന്നീട് നമ്മള്‍ സെറ്റ്‌ ചെയ്ത സമയം അനുസരിച്ച് താനേ ഓണ്‍ ആവുകയും ചെയ്യും ഇങ്ങനെ പലതും ഉണ്ട്.

സിസ്റ്റം മൊത്തത്തില്‍ ബാക്കപ്പ് ചെയ്യാന്‍ കഴിയും ..ഫോണ്‍ അടിച്ചു പോവുന്ന ചില സാഹചര്യങ്ങളില്‍ അതേ പടി റിക്കവര്‍ ചെയ്യാനും കഴിയും.

2.
Ability To Flash Custom ROMs. A stock ROM is the version of the phone's operating system that  comes with your phone when you buy it. A custom ROM is a fully standalone version of the OS, including the kernel (which makes everything run), apps, services, etc - everything you need to operate the device, except it's customized by someone in some way.

 ചുരുക്കത്തില്‍ പറഞ്ഞാല്‍ കമ്പനി നമുക്ക് വെച്ച് നീട്ടുന്നതിലെ ഗാര്‍ബേജും, അനാവശ്യ കോടാലിയും, Bloatwares ഉം ഒക്കെ എടുത്തു മാറ്റി കൂടുതല്‍ പെര്‍ഫോര്‍മന്‍സ്, ബാറ്റെരി ദൈര്‍ഖ്യം, എന്നിവ തരുന്ന രീതിയില്‍ customize ചെയ്തു ചില പുലികള്‍ പുറത്തു ഇറക്കിയിരിക്കുന്ന ഓ എസ് തന്നെയാണ് ഇവ.

ഏറ്റവും വലിയ ഒരു പ്രയോജനം ആന്‍ഡ്രോയിഡിന്‍റെ പുതിയ അപ്ഡേറ്റുകളും, കമ്പനി തരാത്ത വേര്‍ഷന്‍ ഒക്കെ കിട്ടും എന്നതൊക്കെ ആണ്..ഉദാഹരണത്തിന് എന്റെ ഫോണ്‍ ഇന് officially HTC update തന്നിരിക്കുന്നത് Ginger Bread വരെ ഉള്ളൂ പക്ഷെ എന്റെ ഫോണ്‍ നു വേണ്ടി jelly bean latest അപ്ഡേറ്റ് വരെ അടങ്ങിയ custom rom ലഭ്യം ആണ്.

മറ്റു പല ഫോണിലും ഉള്ള സവിശേഷതകള്‍ അടങ്ങിയ custom rom അങ്ങോട്ടും ഇങ്ങോട്ടും മാറി ഉപയോഗിക്കാം.


themes ഉം മറ്റും ഉപയോഗിച്ച് കാഴ്ചയില്‍ ഉള്ള ഭംഗി വളരെ അധികം കൂട്ടാം...ചില custom roms ല്‍ തന്നെ inbuilt ആയി പല customizations ഉം പല apps ഇന്റെ ഘടകങ്ങളും ചേര്‍ത്തിരിക്കുന്നതിനാല്‍ പല external apps ഉം പ്രത്യേകം ആയി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി പോലും വരില്ല.

ലോകത്ത് ഒരു സാധനവും നല്ല ഗുണങ്ങള്‍ മാത്രം ആയി വരില്ലല്ലോ ..അത് പോലെ തന്നെ ഈ rooting നും അതിന്റേതായ ചില ദൂഷ്യവശങ്ങളും ഉണ്ട്...അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു സംഗതി ആണ് ഇത് എന്നും കൂടെ മനസ്സിലാക്കുക...(സത്യം പറഞ്ഞാല്‍ അതിലാണ് അതിന്റെ ഒരു ത്രില്‍).
റൂട്ട് ചെയ്‌താല്‍ warranty void ആവുമെന്നാണ് ഫോണ്‍ കമ്പനി കാരുടെ ഭാഷ്യം ..(എന്റെ അഭിപ്രായത്തില്‍ ഇത് വലിയ പ്രശ്നം ഒന്നും ഇല്ല ഒന്നും അറിയാത്ത ഭാവത്തില്‍ എന്തെരോ എന്തോ ഇന്ന് കാലത്ത് എണീറ്റ്‌ നോക്കിയപ്പോള്‍ ഫോണ്‍ ഓണ്‍ ആവുന്നില്ല എന്നും പറഞ്ഞു അങ്ങ് കൊടുത്താല്‍ മതി ഇവിടെ സര്‍വീസ്‌ സെന്ററില്‍ ഉള്ള മണ്ടന്മാര്‍ക്ക് ഇതൊന്നും തിരിച്ചറിയില്ല അവന്മാര്‍ പഴയ പടി ആക്കി തിരിച്ചു തരും).

ഈ പ്രക്രിയ ചിലപ്പോള്‍ തെറ്റായി ചെയ്‌താല്‍ ഫോണ്‍ "ബ്രിക്ക് " ചെയ്യപ്പെടാന്‍ സാധ്യത ഉണ്ട്...ന്നു വെച്ചാ ഇഷ്ടികയ്ക്ക് സമാനം എന്ന്..പിന്നെ അടുത്ത മതില്‍ കെട്ടുമ്പോള്‍ അതിനിടെല്‍ കൊണ്ട് വെക്കാനെ കൊള്ളുള്ളൂ എന്ന് തന്നെ അര്‍ത്ഥം..പക്ഷെ ഈ അവസ്ഥയിലും ഒന്നും അറിയാത്ത ഭാവത്തില്‍ ഫോണ്‍ സര്‍വീസ്‌ സെന്റ്ററില്‍ കൊടുത്ത് ശരിയാക്കി വാങ്ങിയവരെ എനിക്കറിയാം...

എന്തായാലും എന്തൊക്കെ റിസ്ക്‌ ഉണ്ടെലും its worth taking that risk.
അല്ലെ തന്നെ ആലോചിച്ചു നോക്കിയാല്‍ റിസ്ക്‌ ഇല്ലാത്ത എന്തേലും കാര്യം ഉണ്ടോ ജീവിതത്തില്‍ ?
ഓരോ ഫോണ്‍ നും ഓരോ രീതി ആയിരിക്കും റൂട്ടിംഗ് പ്രക്രിയ xda developers ഇന്റെ ഫോറത്തില്‍ തുടങ്ങി വീഡിയോ tutorial കള്‍ വരെ നെറ്റില്‍ കിട്ടും...എല്ലാം നന്നായി വായിച്ചു പഠിച്ചതിനു ശേഷം മാത്രേ ചെയ്യാന്‍ പാടുള്ളൂ...

മറ്റുള്ളവന്റെ ഫോണ്‍ ആസ്വദിച്ചു റൂട്ട് ചെയ്തു കളിക്കുന്ന ടെക്കി കളെ നേരിട്ട് കണ്ടു കിട്ടിയാല്‍ കാര്യം എളുപ്പം ഉണ്ട് .
ഓരോ ആന്‍ഡ്രോയിഡ് ഡിവൈസ് റൂട്ട് ചെയ്യാനും പല രീതികളാണ്. അത് കൊണ്ട് തന്നെ എല്ലാ ഡിവൈസും നമുക്ക് ഒരു പോലെ ചെയ്യാന്‍ സാധിക്കുകയില്ല.



ഒരു ലിങ്ക് കൂടെ കിടക്കട്ടെ,
http://gizmodo.com/5982287/reasons-to-root-your-android-device


ലേഖകന്‍ : ദീപു സദാശിവന്‍.

Tags:
Root
Root android 
Root android device
How to Root android Phone, Tablet
What is rooting

31 comments:

Post a Comment

Saturday, February 22, 2014

പോയിന്‍റ് ആന്‍ഡ് ഷൂട്ട് ക്യാമറയില്‍ RAW ഷൂട്ട് ചെയ്യാം...!

, by Mufeed | tech tips



RAW 

ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു മീഡിയ ഫോര്‍മാറ്റ് ആണ് RAW. ക്യാമറയുടെ സെന്‍സറില്‍ നിന്ന് പ്രൊസസ് ചെയ്യാനുള്ള ചിത്രത്തിന്‍റെ എല്ലാ വിവരങ്ങളും ഈ ഫയലില്‍ ഉണ്ടാവും.  ചെറിയ ഇമേജ് എഡിറ്ററുകളുടെ സഹായത്താല് നമുക്കിത് ചെയ്യാന്‍ സാധിക്കില്ല. മാത്രമല്ല, പ്രിന്‍റ് എടുക്കാനും തയ്യാറായിട്ടുണ്ടാവില്ല. അതിനാല്‍ റോ പ്രൊസസിംഗ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണ് നാം RAW പ്രൊസസ് ചെയ്യുന്നത്. നമ്മള്‍ ഫിലിം ക്യാമറയില്‍ എടുത്ത ചിത്രം പ്രൊസസ് ചെയ്യുന്നതും, നെഗറ്റീവ് ഫോട്ടോ പ്രൊസസ് ചെയ്തെടുക്കന്നതുമെല്ലാം നമുക്കിതിന്‍റെ കൂടെ കൂട്ടി വായിക്കാവുന്നതാണ്.
                                             ഫിലിം ഫോട്ടാഗ്രാഫിയിലെ നെഗറ്റീവുകളുടെ അതേ സൌകര്യം ചെയ്ത് തരുന്ന ഇത്തരം ഫോര്‍മാറ്റുകളെ നമുക്ക് ഡിജിറ്റല്‍ നെഗറ്റീവ് എന്നും വിളിക്കാം. സാധാരണ നമ്മള്‍ ഉപയോഗിക്കാറുള്ള JPEG, BMP, GIFപോലുള്ള ഫോട്ടോകള്‍ അല്ല ഇവ. കാരണം, ഫോട്ടോ എടുക്കുമ്പോഴുള്ള എല്ലാ സെറ്റിംഗ്സുകളും, മറ്റു പ്രൊസസ് ചെയ്യാത്ത ഡാറ്റകളും RAW ഫയലിനോടൊപ്പം സേവ് ആകും. നമുക്കിത് നമ്മുടെ ഇഷ്ടം അനുസരിച്ച് ഇതില്‍ നിന്ന് ഫോട്ടോ ഉണ്ടാക്കിയെടുക്കാം.
                      ഫോട്ടോഷോപ്പ്, ലൈറ്റ് റൂം, പിക്കാസ തുടങ്ങിയവ നമുക്ക് റോ പ്രൊസസിംഗിനുള്ള സഹായം ചെയ്ത് തരുന്നുണ്ട്. ഒന്ന് മനസ്സിലാക്കുക,  RAW ഒരു ഫയല്‍ ഫോര്‍മാറ്റ് അല്ല. പ്രൊസസ് ചെയ്യാതെ ക്യാമറയില്‍ നിന്ന് ലഭിക്കുന്ന ഏതൊരു ചിത്രത്തിനും  RAW എന്ന് പറയാം.
പ്രധാനപ്പെട്ട  RAW ഫയല്‍ ഫോര്‍മാറ്റുകള്‍,
.3fr
.ari
.arw
.bay
.crw
 .cr2
.cap
.dcs
.dcr
.dng
.drf ...... etc

പോയിന്‍റ് ആന്‍ഡ് ഷൂട്ട് ക്യാമറയില്‍ RAW ഷൂട്ട് ചെയ്യാം...!

ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് RAW എങ്ങനെ സാദാ പോയിന്‍റ് ആന്‍ഡ് ഷൂട്ട് ക്യാമറയില്‍ ഷൂട്ട് ചെയ്യാം എന്നാണ്. ഹൈ എന്‍ഡ് ക്യാമറകളില്‍ മാത്രം കണ്ട് വരുന്ന ഈ ഓപ്ഷന്‍ ചിലപ്പോള്‍ നിങ്ങളുടെ പോയിന്‍റ് ആന്‍ഡ് ഷൂട്ട് ക്യാമറയുടെ സ്പെസിഫിക്കേഷനിലും കണ്ടെന്നിരിക്കും. പക്ഷേ നമുക്കിത് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. അതിനാല്‍ ആദ്യം നമ്മുടെ പോയിന്‍റ് ആന്‍ഡ് ഷൂട്ട് ക്യാമറ ഹാക്ക് ചെയ്യേണ്ടതുണ്ട്. അതിനായി തൊട്ട് മുമ്പത്തെ പോസ്റ്റ് സന്ദര്‍ശിക്കുക (ഇവിടെ ക്ലിക്കുക). ദയവായി കാനണ്‍ ക്യാമറ ഉപയോക്താക്കള്‍ മാത്രം ഇത് പരീക്ഷിക്കുക.

തുടങ്ങാം,

          1.  ആദ്യം നിങ്ങളുടെ സി എച്ച് ഡി കെ ലോഡ് ചെയ്ത കാനണ്‍ ക്യാമറ പ്ലേ മോഡില്‍ ഓണ്‍                ചെയ്യുക. അതിനായി പ്ലേ ബാക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും.
          2.  ശേഷം മെനു ബട്ടണ്‍ അമര്‍ത്തുക.
          3.  താഴെ 'Firm Update' ഓപ്ഷന്‍ സെലെക്റ്റ് ചെയ്യുക. ഒകെ അമര്‍ത്തുക.


           4.  ഇപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു സ്ക്രീന്‍ പ്രത്യക്ഷമാകും.


           5.  ഇനി ഷട്ടര്‍ ബട്ടണ്‍ പകുതി അമര്‍ത്തി ഷൂട്ടിംഗ് മോഡിലേയ്ക്ക് കടക്കുക.     ഇവിടെ         പതിവില്‍ നിന്ന് വ്യത്യസ്തമായി ക്യാമറയുടെ താപനില, ബാറ്ററി നില, സമയം തുടങ്ങിയ കൂടുതല്‍ ഓപ്ഷന്‍സ് കാണാന്‍ കഴിയും. ഇനി നമുക്ക് CHDK മെയിന്‍ മെനുവിലേയ്ക്ക് കടക്കണം. അതിനായി പ്ലേ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ സ്ക്രീനില്‍ താഴെ <ALT> എന്ന് കാണാം. ഇത് വരുന്നില്ലെങ്കില്‍ മറ്റു ബട്ടണുകള്‍ പരീക്ഷിച്ച് നോക്കുക. <ALT> മോഡിലേയ്ക്ക് കടന്നതിന് ശേഷം മെനു ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ക്ക് ക്യാമറയില്‍ ഇല്ലാത്ത, കുറേയധികം ഓപ്ഷനുകളോട് കൂടിയ മറ്റൊരു മെനു കാണാം.

          
          6. ഇനി ഇതിലെ മൂന്നാമത്തെ ഓപ്ഷന്‍ 'RAW (digital negative) സെലക്റ്റ് ചെയ്യുക. ഇതിനായി   സാധാരണ ഉപയോഗിക്കാറുള്ള നാവിഗേഷന്‍ കീകളും OK/SET ബട്ടണും ഉപയോഗിച്ചാല്‍ മതി.

          7.

                   Save RAW എനേബിള്‍ ചെയ്യുക.
                 
            8.  ശേഷം താഴേയ്ക്ക് സ്ക്രോള്‍ ചെയ്ത് DNG format എന്നത് കൂടി എനേബിള്‍ ചെയ്യുക.

       
            9.  ഇവരണ്ടും എനേബിള്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഷൂട്ട് ചെയ്ത് തുടങ്ങാം. അതിനായി മെനു ബട്ടണ്‍ അമര്‍ത്തി CHDK മെയിന്‍ മെനുവില്‍ നിന്ന് പുറത്ത് കടക്കുക. ശേഷം നമ്മള്‍ നേരത്തെ <ALT> മോഡില്‍ പ്രവേശിക്കാനയില്‍ അമര്‍ത്തിയ ബട്ടണ്‍ ഒന്നുകൂടി അമര്‍ത്തി <ALT> മോഡില്‍ നിന്ന് പുറത്ത് വരിക.

           10. ഷൂട്ട് ചെയ്യുക.

ഇപ്പോള്‍ സാധാരണ ഫയല്‍ സേവ് ആകാറുള്ള സമയത്തേക്കാള്‍ കൂടുതല്‍ സമയം ക്യാമറ എടുക്കുന്നതായി കാണാം. പേടിക്കേണ്ട അവശ്യമില്ല, റോ ഇമേജ് സേവ് ആകുന്ന സമയം ആണത്. സാധാരണ JPEG ഇമേജ് ഫയലിന്‍റെ അഞ്ചോ ആറോ ഇരട്ടി വലിപ്പമുണ്ടാം റോ ഫയലിന്!!!
റോ സേവിംഗ് വേണ്ട എന്ന് തോന്നിയാല്‍ നേരത്തെ ചെയ്ത പോലെ CHDK മെനുവില്‍ പ്രവേശിച്ച് Save RAW ഡിസേബിള്‍ ചെയ്യാം.
നിങ്ങള്‍ ഇപ്പോള്‍ ഷൂട്ട് ചെയ്ത റോ ഫയലിനെ ഒരു കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിലേയ്ക്ക് മാറ്റാവുന്നതാണ്. CANONDC\DCIM\100CANON\ പോലെയുള്ള ഫോള്‍ഡറുകളിലാണ് റോ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ സൂക്ഷിച്ച് വെക്കുന്നത്. ആവശ്യാനുസരണം കമ്പ്യൂട്ടറിലേയ്ക്ക് കോപ്പി ചെയ്ത് ഫോട്ടോഷോപ്പ്, ലൈറ്റ് റൂം, പിക്കാസ പോലുള്ള റോ പ്രൊസസിംഗ് പ്രോഗ്രാമുകളുടെ സഹായത്തോടെ നമുക്ക് റോ പ്രൊസസ് ചെയ്ത് മനോഹരമായ, സാധാരണ എടുക്കുന്ന് JPEG ചിത്രങ്ങളേക്കാള്‍ ഗുണമേന്മയും ക്ലാരിറ്റിയും ഉള്ള ചിത്രങ്ങള്‍ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
സംശയം ഉണ്ടെങ്കില്‍ അറിയിക്കുക.
നന്ദി.
keep visiting :)

tags :
Shoot RAW
Shoot point and shoot
Shoot raw in point and shoot
Shoot raw in camera
Canon camera hack
Camera hack
How to hack camera
How to hack canon camera





4 comments:

Post a Comment