Wednesday, May 23, 2012

വിന്‍ഡോസ് 7 ഇന്‍സ്റ്റലേഷന്‍ ഫുള്‍ ...

, by Mufeed | tech tips


           മൈക്രോസോഫ്റ്റ് എന്ന് കേള്‍ക്കാത്തവര്‍ ഇന്നുണ്ടാകില്ല. പ്രതേകിച്ച് വിന്‍ഡോസ് എന്ന്. മൈക്രോസോഫ്റ്റ് കമ്പനി പുറത്തിറക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് വിന്‍ഡോസ് എന്നും നമുക്കറിയാം.
കമ്പ്യൂട്ടര്‍ രംഗത്ത് വളരെയധികം ജനപ്രീതിയാര്‍ജിച്ചിട്ടുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് വിന്‍ഡോസ്. മറ്റു ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും വിന്‍ഡോസ് തന്നെ.
Operating System usage Statitics
മുകളില്‍ കൊടുത്ത പൈ ഡയഗ്രത്തില്‍ നിന്നും ഏകദേശം 75 ശതമാനത്തോളം ആളുകള്‍ വിന്‍ഡോസ് ഉപയോഗിക്കുന്നവരാണെന്ന് കാണാം.
An example for a CUI Screen.
ടൈപ്പ് ചെയ്ത് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന (Command User Interface) MS DOS ആയിരുന്നു മൈക്രോസോഫ്റ്റില്‍ നിന്ന് ലഭിച്ച ആദ്യ ഓപറേറ്റിങ് സിസ്റ്റം. അതു കഴിഞ്ഞ് 1985-ല്‍ മൈക്രോസോഫ്റ്റ്, അവരുടെ ആദ്യ ഗ്രാഫിക്കല്‍ യൂസര്‍ ഇന്‍റര്‍ഫേസില്‍ അധിഷ്ഠിതമായ വിന്‍ഡോസ് 1.0 പുറത്തിറക്കി. എന്നാല്‍ ആപ്പിള്‍ കമ്പനിയുടെ മാക്കിന്തോഷ് ആയിരുന്നു GUI (Graphical User Interface) ഓപറേറ്റിങ്ങ് സിസ്റ്റം ആദ്യമായി പുറത്തിറക്കിയത്.
തുടര്‍ന്നങ്ങോട്ട് വിന്‍ഡോസ് 3.1, വിന്‍ഡോസ് 95, വിന്‍ഡോസ് 98, വിന്‍ഡോസ് ME, വിന്‍ഡോസ് NT server, വിന്‍ഡോസ് 2000, വിന്‍ഡോസ് XP, വിന്‍ഡോസ് 2003 server, വിന്‍ഡോസ് vista, വിന്‍ഡോസ് 7 തുടങ്ങി പല വേര്‍ഷനുകളിലും വിന്‍ഡോസ് പുറത്തിറങ്ങി. എല്ലാം ജനം ഇരു കൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ വിന്‍ഡോസ് 8 ഉം വരാന്‍ പോകുന്നു. ഡവലപ്പര്‍ വേര്‍ഷന്‍ ലഭ്യമായിത്തുടങ്ങി.
 വിന്‍ഡോസ് എക്സ്.പി യ്ക്ക് വര്‍ദ്ധിച്ച ജനപിന്തുണ ലഭിച്ചപ്പോള്‍ വിന്‍ഡോസ് വിസ്റ്റയ്ക്ക് വേണ്ടത്ര പ്രാധ്യാന്യം ലഭിക്കാതെ പോയി. പക്ഷേ ആ കുറവ് വിന്‍ഡോസ് 7നോട് കൂടെ മൈക്രോസോഫ്റ്റ് നികത്തുകയായിരുന്നു. വരാന്‍ പോകുന്ന വിന്‍ഡോസ് 8 നോടുള്ള പ്രതികരണം എങ്ങനെയെന്ന് കാണാന്‍ കാത്തിരിക്കാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായാലും ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രൊസസറില്ലാത്ത കമ്പ്യൂട്ടര്‍ പോലെയാണ്‍. :) അത് കൊണ്ട് തന്നെ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാളിങ്ങ് ഒരു കമ്പ്യൂട്ടര്‍ ഉഭയോക്താവ് എന്ന നിലയില്‍ നാം അറിഞ്ഞിക്കല്‍ നിര്‍ബന്ധമാണ്.
                                        കമ്പ്യൂട്ടറില്‍ അല്പം ‘മുന്തിയ ഇനം’ വൈറസ് കയറി ഓപ്പറേറ്റിങ് സിസ്റ്റം ലോഡ് ആവാതെ വന്നാലോ, അത്യാവശ്യമായി ഫോര്‍മാറ്റ് ചെയ്ത് റീ-ഇന്‍സ്റ്റാള്‍ ചെയ്യാനോ ആവശ്യമായി വരുമ്പോഴോ അടുത്ത കമ്പ്യൂട്ടര്‍ ഷോപ്പില്‍ നിന്ന് ടെക്നീഷ്യനെ വിളിച്ച് ചെയ്യിക്കുന്നവരാണ് നമ്മില്‍ അധികവും. പോകുമ്പോള്‍ ഒരു ഇരുനൂറ് രൂപ അയാളുടെ പോകറ്റിലും ആയിട്ടുണ്ടാകും. :)
ഇതൊക്കെ വല്യ സംഗതിയാണെന്നാണ് പലരുടേയും തോന്നല്‍. എന്നാല്‍ ഒരു ഓപറേറ്റിങ് സിസ്റ്റത്തിന്‍റെ ബൂട്ടബ്ള്‍ സി.ഡി ഉണ്ടെങ്കില്‍ നമുക്ക് വളരെ എളുപ്പത്തില്‍ ഇതും ചെയ്യാം. കൂടിയാല്‍ ഒരു മണിക്കൂര്‍ മാത്രമേ സമയം എടുക്കൂ. എന്നാല്‍ വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രതേകിച്ച് പരിഞ്ജാനമൊന്നും വേണ്ട. മുഴുവന്‍ GUI ആയത് കൊണ്ട് തന്നെ. മാത്രമല്ല, സമയവും കുറവാണ്.
               
              എന്നാലും ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒ.എസ് ആയത് കൊണ്ടും പലര്‍ക്കും അറിയാത്തത് കൊണ്ടു സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ നമുക്ക് വിന്‍ഡോസ് 7 ഇന്‍സ്റ്റാളിങ്ങ് പഠനം തുടങ്ങാം.

വിന്‍ഡോസ് 7 ഇന്‍സ്റ്റലേഷന്‍.


ആവശ്യമായവ
1 GHz or faster 32-bit (x86) or 64-bit (x64) processor 
1 GB of RAM (32-bit) ( 2 GB recommended)
16 GB available disk space (32-bit) / 20 GB (64-bit) 
DirectX 9 graphics processor with WDDM 1.0 or higher driver 
DVD-compatible drive
Windows 7 Bootable DVD

ഡിവിഡി സ്വന്തമായി ഇല്ലെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് iso ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് ഒരു ബ്ലാങ്ക് ഡിവിഡിയിലേക്ക് റൈറ്റ് ചെയ്തെടുക്കുക. 2 ജി ബി ഉണ്ട് കെട്ടോ

ഇന്‍സ്റ്റാളിങ് തുടങ്ങുന്നതിന് മുമ്പ് ഏതെങ്കിലും ഒരു ഡ്രൈവ് (മിനിമം 16 ജി.ബി) ഫോര്‍മാറ്റ് ചെയ്ത് ബ്ലാങ്ക് ആക്കി വെക്കുക.
ആദ്യത്തെ ഓപ്പറെറ്റിങ് സിസ്റ്റം വേണ്ട എന്നുണ്ടെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല.
 ബ്ലാങ്ക് ഹാര്‍ഡ് ഡിസ്ക് ആണെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല.

അപ്പോള്‍ തുടങ്ങാം,


     ബൂട്ടബ്ള്‍ ഡി.വി.ഡി ഡ്രൈവിലേക്ക് ഇന്‍സെര്‍ട്ട് ചെയ്ത ശേഷം ബയോസ് സെറ്റിങ്സില്‍ എത്തുക. മിക്കവാറും എല്ലാ മദര്‍ബോര്‍ഡുകള്‍ക്കും ബൂട്ട് ചെയ്ത് വരുമ്പോള്‍ ‘ഡിലീറ്റ്’ അമര്‍ത്തിയാല്‍ മതിയാകും. ബയോസ് സെറ്റിങ്സില്‍ first boot device, CD ROM ആക്കി മാറ്റി F10 (ചില മദര്‍ബോര്‍ഡുകളില്‍ മാറ്റമുണ്ടാകാം) അമര്‍ത്തി സേവ് ചെയ്യുക. 

രണ്ട് വ്യത്യസ്ത മദര്‍ബോര്‍ഡുകളുടെ ബയോസ് സെറ്റിങ്സ് സ്ക്രീന്‍ ഷോട്ട് ആണ് താഴെ കാണിച്ചിരിക്കുന്നത്.

1
2
1. Advanced Bios Features സെലെക്റ്റ് ചെയ്ത് ഫസ്റ്റ് ബൂട്ട് ഡിവൈസില്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന ലിസ്റ്റില്‍ നിന്ന് സി.ഡി റോം സെലെക്റ്റ് ചെയ്ത് F10 അമര്‍ത്തി, Y ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക.








2. ആരോ കീ ഉപയോഗിച്ച് Boot  ടാബില്‍ എത്തുക. ബൂട്ട് മെനുവില്‍ നിന്നും ഫസ്റ്റ് ബൂട്ട് ഡിവൈസ് സിഡി റോം അക്കി, F10 അമര്‍ത്തി OK യില്‍ എന്‍റര്‍ ചെയ്യുക.










ഇപ്പോള്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ആവും. press any key to boot from DVD മെസേജ് വന്നാല്‍ കീബോര്‍ഡില്‍ ഏതെങ്കിലും ഒരു കീ അമര്‍ത്തുക.

Step-1





ഏതെങ്കിലും ഒരു കീ അമര്‍ത്തുക.

ശേഷം....

Step-2


1

Step - 3


2


Step - 4

3

ഭാഷ ഡീഫോള്‍ട്ടായി ഇംഗ്ലീഷ് ആയിരിക്കും. നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.

Step - 5


4

Install now ബട്ടണ്‍  ക്ലിക്ക് ചെയ്യുക.

Step - 6


5

setup is starting

Step - 7

install windows ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.

6

I accept the lincense terms ടിക് ചെയ്ത് നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.

Step - 8


7

Upgrade സെലെക്റ്റ് ചെയ്യുക. ഓരോ ഓപ്ഷനുകളും വെവ്വേറെ ചെയ്യണമെങ്കില്‍ മാത്രം കസ്റ്റം സെലെക്റ്റ് ചെയ്താല്‍ മതി. 

Step - 9


8

വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ലൊക്കേഷന്‍ ചോദിച്ചു കൊണ്ടുള്ള ഡയലോഗ് ബോക്സാണ് ഇത്. ഇവിടെ ആകെ ഒരു ഡ്രൈവ് മാത്രമേ ഉള്ളൂ. എന്നല്‍ നമ്മള്‍ ചെയ്യുമ്പോള്‍ മുമ്പ് ഉപയോഗിച്ചിരുന്ന ഓപ്പറേറ്റിങ് സിസറ്റത്തില്‍ ക്രിയേറ്റ് ചെയ്ത് വെച്ച ഡ്രൈവുകള്‍ കാണാം. Drive Options (advanced) ല്‍ ക്ലിക്ക് ചെയ്യുക.

Step -  10

9

 സ്റ്റെപ്പില്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെ ദുഖിച്ചിട്ട് കാര്യമുണ്ടാകില്ല. കാരണം കമ്പ്ലീറ്റ് ഡാറ്റയും പോകാന്‍ ഒറ്റ ക്ലിക്ക് മതിയാകും.
a. ആദ്യം ഉപയോഗിച്ചു കൊണ്ടിരുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ക്രിയേറ്റ് ചെയ്ത ഡ്രൈവുകള്‍ നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ കാണും. ആദ്യം പറഞ്ഞതനുസരിച്ച് ഫോര്‍മാറ്റ് ചെയ്തു വെച്ച ഡ്രൈവ് സെലെക്റ്റ് ചെയ്ത് ഫോര്‍മാറ്റ് ബട്ടണ്‍ അമര്‍ത്തി നെക്സ്റ്റ് ക്ലിക്ക് ചെയ്യാം. ആ ഡ്രൈവിലേക്ക് വിന്‍ഡോസ് സെവെന്‍ ഇന്‍സ്റ്റാള്‍ ആയിക്കൊള്ളും. രണ്ട് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കേണ്ടവര്‍ക്ക് ഈ മാര്‍ഗം സ്വീകരിക്കാം
b. മറ്റു ഓപ്പറേറ്റിങ് സിസ്റ്റം (ഉദാ : എക്സ് പി) മാറ്റി ആണ് വിന്‍ 7 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്ത ഡ്രൈവ് സെലെക്റ്റ് ചെയ്ത് ഫോര്‍മാറ്റ് ക്ലിക്ക് ചെയ്ത് ഒകെ കൊടുത്ത് ഫോര്‍മാറ്റ് ആയിക്കഴിഞ്ഞാല്‍ ആ ഡ്രൈവ് തന്നെ സെലെക്റ്റ് ചെയ്ത് ( മിക്കവാറും C ഡ്രൈവ് ആയിരിക്കും) നെക്സ്റ്റ് സ്റ്റെപ്പിലേക്ക് പോകാം. 
c. ബ്ലാങ്ക് ഹാര്‍ഡ് ഡിക്സ് ആണെങ്കില്‍ സ്ക്രീന്‍ ഷോട്ടിലെ അതേ പോലെയായിരിക്കും കാണിച്ചിട്ടുണ്ടാവുക. New ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡ്രൈവിന് വേണ്ട സൈസ് ടൈപ്പ് ചെയ്ത് നമുക്ക് വേണ്ട ഡ്രൈവുകള്‍ ക്രിയേറ്റ് ചെയ്ത് വെയ്ക്കാം. ആദ്യം തന്നെ കുറഞ്ഞ സൈസില്‍ (4 ഡ്രൈവുകളാണ് വേണ്ടതെങ്കില്‍ ഇവിടെ 5 ജിബി കപ്പാസിറ്റിയില്‍) ഒരു ഡ്രൈവ് ക്രിയേറ്റ് ചെയ്യുക. ശേഷം പാര്‍ട്ടീഷന്‍ ചെയ്യാതെ കിടക്കുന്ന സ്ഥലത്ത് വീണ്ടും ന്യൂ ക്ലിക്ക് ചെയ്ത് ഡ്രൈവുകള്‍ ഉണ്ടാക്കാം. ശേഷം വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഡ്രൈവ് ഒന്ന് ഫോര്‍മാറ്റ് ചെയ്ത് നെക്സ്റ്റ് ക്ലിക്ക് ചെയ്യാം.

Step - 11


10

തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നമ്മള്‍ പ്രതേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. നേരത്തെ സെലെക്റ്റ് ചെയ്ത ഡ്രൈവ് പാര്‍ട്ടീഷനിലേക്ക് ഫയലുകള്‍ കോപ്പി ചെയ്യുന്നു.

Step - 12


11

ഇവിടെയും നമ്മള്‍ ഒന്നും ചെയ്യേണ്ടതില്ല. കോപ്പി ചെയ്ത ഫയലുകള്‍ എക്സ്പാന്‍ഡ് ചെയ്യുകയാണ്. കുറച്ച് സമയം എടുക്കും.

Step - 13


12

Installing features and Updates...

Step - 14

13

ഓട്ടോമാറ്റിക് ആയി റീസ്റ്റാര്‍ട്ട് വിന്‍ഡോ വരുന്നു. റീസ്റ്റാര്‍ട്ട് നൌ ബട്ടണ്‍ ക്ലിക്ക് ചെയ്ത് പെട്ടന്ന് റീസ്റ്റാര്‍ട്ട് ചെയ്യാം.

റീസ്റ്റാര്‍ട്ട് ആയി വരുമ്പോള്‍ ആദ്യം പറഞ്ഞത് പോലെ ഡിലീറ്റ് കീ അമര്‍ത്ത് ബയോസ് സെറ്റിങ്സില്‍ എത്തുക. ഫസ്റ്റ് ബൂട്ട് ഡിവൈസ് HDD, HDD sata ഇവിയില്‍ ഏതെങ്കിലും ആക്കി സേവ് ചെയ്യുക (F10, Y/OK)

ഒന്നു കൂടെ റീസ്റ്റാര്‍ട്ട് ആവും.

Step - 15

താഴെ പറയുന്ന സ്റ്റെപ്പുകളില്‍ ഒന്നും ചെയ്യേണ്ടതില്ല.

14


Step - 16


15

Step - 17


16

Step - 18


17

ഒന്നു കൂടെ റീസ്റ്റാര്‍ട്ട് ആവും. ഒന്നും ചെയ്യേണ്ടതില്ല.

Step - 19

റീസ്റ്റാര്‍ട്ടിന് ശേഷം..


19

വിന്‍ഡോസ് 7 ലോഗോണ്‍ സ്ക്രീന്‍...

Step - 20


20

Setup is preparing your computer fir first use... installation not completed... please wait...

Step - 21


21

ആവശ്യമായ ഭാഗങ്ങള്‍ ഫില്‍ ചെയ്യുക. next ക്ലിക്ക് ചെയ്യുക.

Step - 22


22

വിന്‍ഡോസിന്‍റെ ലോഗോണ്‍ സമയത്ത് പാസ് വേഡ് ചോദിക്കണമെങ്കില്‍ ഇവിടെ പാസ് വേഡ് ടൈപ്പ് ചെയ്ത് നല്‍കാം. അല്ലെങ്കില്‍ പിന്നെ നല്‍കിയാലും മതി. നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.

Step - 23

23

പ്രൊഡക്റ്റ് കീ അറിയാമെങ്കില്‍ പ്രൊഡക്റ്റ് കീ നല്‍കുക. നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.

Step - 24


24

തല്‍കാലം Ask me later ല്‍ ക്ലിക്ക് ചെയ്യുക.

Step - 25


25

ടൈം സോണ്‍ ഇന്ത്യ :  (GMT +05:30) Chennai, Kolkata, Mumbai, New Delhi
ഡേറ്റ്, ടൈം അഡ്ജസ്റ്റ് ചെയ്ത് നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.

Step - 26


26

Home network സെലെക്റ്റ് ചെയ്യുക.

Step - 27


27

wait a few seconds...

Step - 28


28

wait...

Step - 29


29

വിന്‍ 7 വെല്‍കം സ്ക്രീന്‍...

Step - 30

30


Preparing you desktop...


വിന്‍ഡോസ് സെവെന്‍ ഡെസ്ക്ടോപ്


31


ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു...  ഇനി ഉപയോഗിച്ചു തുടങ്ങാം...
ഈ ടൂട്ടോറിയല്‍ എന്‍റെ കഴിവിന്‍റെ പരമാവധി ലഘുവാക്കാനും, വേഗത്തില്‍ മനസ്സിലാക്കാനും കഴിയുന്ന തരത്തില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. സംശയങ്ങള്‍ ഉണ്ടെങ്കില്‍ താഴെ ചോദിക്കാം. എന്നെക്കൊണ്ട് ആവുന്ന തരത്തില്‍ ഞാന്‍ മറുപടി നല്‍കും. കൂടുതല്‍ ഒ.എസ് ഇന്‍സ്റ്റലേഷന്‍ ടൂട്ടോറിയലുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് തയ്യാറാക്കാം. എല്ലാവരും അഭിപ്രായം അറിയിക്കുക. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക. അതിലൂടെ എനിക്കും പഠിക്കാം. നന്ദി...

26 comments:

Post a Comment

Wednesday, May 16, 2012

സൈബര്‍ ലോകം - ഒരു ആമുഖം

, by Mufeed | tech tips

             
പ്രിയ സുഹൃത്തുക്കളെ,

സൈബര്‍ സ്പേസിലേയ്ക്ക് സ്വാഗതം  

ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം ഇന്ന് വളരെയധികം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ കണ്ട ഉപകരണങ്ങളെയല്ല നാം ഇന്ന് കാണുന്നത്. അതായിരിക്കില്ല ഒരു പക്ഷെ നാളെ.
                                             ദിനേനയുള്ള ഈ വളര്‍ച്ച, പുത്തന്‍ സാങ്കേതിക വിദ്യയേയും അത് വഴി പുതിയ ആശയക്കൈമാറ്റ രീതികളിലേക്കുമാണ് വഴി തെളിക്കുന്നത്. മാത്രമല്ല, ധാരാളം കഴിവുള്ള ശാസ്ത്രജ്ഞരേയും സാങ്കേതിക ലോകത്തിന്ന് ലഭിക്കുന്നു.
                    ഇന്ന് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് സുപരിചിതമായ ഒരു വാക്കാണ് ‘മൈക്രോസോഫ്റ്റ്’. മൈക്രോസോഫ്റ്റിന്‍റെ സ്ഥാപകന്‍ ബില്‍ഗേറ്റ്സ് ഒരിക്കല്‍ പറയുകയുണ്ടായി,

             “ഒരു വ്യക്തിയ്ക്ക് 640K  മെമ്മറി ധാരാളം മതിയാകും”.

ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റല്‍, ഇലക്രോണിക് ഡിവൈസുകളും ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. വൈദ്യുതിയുടെ ഒഴുക്കുനെ മനുഷ്യന് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുത്ത പ്രയത്നത്തെപറ്റി ഒന്ന് ചിന്തിച്ച് നോക്കൂ..!
                        കളിപ്പാട്ടങ്ങള്‍ തുടങ്ങി മൊബൈല്‍ ഫോണുകള്‍,സ്മാര്‍ട്ട് ഫോണുകള്‍,ഡെസ്ക്ടോപ് കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്/പാംടോപ്/ടാബ് ലറ്റ് കമ്പ്യൂട്ടറുകള്‍, അത്യാധുനിക തരത്തിലുള്ള റോബോട്ടുകള്‍, ബഹിരാകാശ ഉപഗ്രഹങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നതും നിയന്ത്രിക്കുന്നതും ഇലക്ട്രോണിക് സര്‍ക്യൂട്ടുകളിടെ സഹായത്താലാണ്.
Integrated Circuit
                          ഇവ നിര്‍മിച്ചിരിക്കുന്നത് ഇലക്ട്രോണിക് ഘടകങ്ങളായ റസിസ്റ്റര്‍, കപാസിറ്റര്‍, ഡയോഡ് ട്രാന്‍സിസ്റ്റര്‍,  ഐസി ചിപ്പ്...മുതലായ ഘടകങ്ങള്‍ കൊണ്ടുമാണ്. ഇതും, പുറമേ ധാരാളം ഘടകങ്ങളും അനുയോജ്യമായ രീതിയില്‍ സവിധാനിച്ചെടുക്കുമ്പോഴാണ് നാം ഉദ്ദേശിച്ച ഫലം ലഭിക്കുക.
സങ്കീര്‍ണ്ണമായ ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ ഇത്തരം പതിനായിരക്കണക്കിന് ഘടകങ്ങള്‍ ഉപയോഗിക്കേണ്ടി വന്നേക്കാം. അപ്പോള്‍ ഇത്തരം സര്‍ക്യൂട്ടുകളുടെ വലിപ്പം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ...
എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയിലൂടെ ഇത്തരം ലക്ഷക്കണക്കിന് ഘകടങ്ങള്‍ ഒരു അര്‍ദ്ധചാലകപാളിയില്‍ രൂപപ്പെടുത്തിയെക്കാം. ഈ സം‌വിധാനത്തെയാണ് ഇന്‍റര്‍ഗ്രേറ്റഡ് സര്‍ക്യൂട്ട് അഥവാ, ഐ.സി ചിപ് എന്ന് പറയുന്നത്.
              ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറായ ENIAC (‍Electronic Numerical Integrator And Computer) ന് സ്ഥിതി ചെയ്യാന്‍ വലിയ ഒരു കെട്ടിടം തന്നെ ആവശ്യമായിരുന്നു എന്ന് നമുക്കേവര്‍ക്കും അറിയാം. എന്നാല്‍ ഇന്നോ? പോകറ്റിലിട്ട് നടക്കാവുന്നത്ര ചെറിയ കമ്പ്യൂട്ടറുകള്‍ സുലഭമാണ്. ഐ.സി ചിപ്പുകളുടെ വരവോടെയാണ് ഇത് സാധിച്ചത്.
                     കമ്പ്യൂട്ടറിന്‍റെ തലച്ചോര്‍ എന്നറിയപ്പെടുന്ന പ്രൊസസറിന്‍റെ നിര്‍മാണം ഇങ്ങനെതന്നെ.

ENIAC
1972 ല്‍ പുറത്തിറങ്ങിയ 8008 എന്ന പ്രൊസസറില്‍ 3500 ട്രാന്‍സിസ്റ്ററുകളാണ് ഉള്‍കൊള്ളിച്ചിരുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 80286 എന്ന പ്രൊസസര്‍ പുറത്തിറങ്ങി. 8008 ന്റ്റെ ഏകദേശം അതേ വലിപ്പമുള്ള ഇതില്‍ 1,34,000 ട്രാന്‍സിസ്റ്ററുകളാണ് ഉണ്ടായിരുന്നത്. 1993 ല്‍ 31 ലക്ഷം ട്രാന്‍സിസ്റ്ററുകളുമായി പെന്‍റിയം പ്രൊസസറുകള്‍ വിപണിയില്‍ എത്തി. വലിപ്പത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ഇതില്‍ നിന്ന് വലിപ്പം കുറഞ്ഞതിനനുസരിച്ച് പെര്‍ഫോമന്‍സ് കൂടിയതായി കാണാം. ഇത് വിവര സാങ്കേതിക രംഗത്തെ സമൂലമായൊരു മാറ്റത്തെ സൂചിപ്പിക്കുന്നതായി കാണാം. 2002 ആയപ്പോള്‍ 550 ലക്ഷം ട്രാന്‍സിസ്റ്ററുകളുമായി പെന്‍റിയം-4 രംഗത്തെത്തി. ഇന്നോ? മാര്‍ച്ച് 2010 ല്‍ Core i7 പ്രൊസസര്‍ 170 കോടി ട്രാന്‍സിസ്റ്ററുകളുമായി രംഗപ്രവേശം ചെയ്തു..!

ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ പലതും നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.   തെറ്റുകുറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രിയ വായനക്കാര്‍ ചൂണ്ടിക്കാണിക്കണം. നിങ്ങളുടെ പ്രോത്സാഹനമാണ് എന്‍റെ വിജയം. എല്ലാ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട് വിട...
                       

16 comments:

Post a Comment