Friday, June 22, 2012

ഫയലുകള്‍ ഇമേജില്‍ ഒളിപ്പിക്കാം...!

, by Mufeed | tech tips

നോട്ട് പാഡ് ഉപയോഗിച്ച് ഫയലുകള്‍ ഒളിപ്പിക്കുന്ന രീതി കഴിഞ്ഞ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. അത് ഇവിടെ കാണാം.
ഇന്ന് നമുക്ക് ഒരു ഇമേജില്‍ ഫയലുകള്‍ ഒളിപ്പിക്കുന്ന രീതി പഠിക്കാം. അറിയാത്തവര്‍ക്ക് വേണ്ടിയാണ് ഇത് ഇവിടെ പറയുന്നത്. അറിയാവുന്നവര്‍ ക്ഷമിക്കുക.

ആദ്യമായി ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യുക. ചെയ്യാന്‍ എളുപ്പത്തിന് സി ഡ്രൈവില്‍ തന്നെ (ഡെസ്ക്ടോപ്പില്‍ അല്ല) ഫോള്‍ഡര്‍ നിര്‍മിക്കുക.
ഞാന്‍ Test എന്ന് പേര് നല്‍കിയിരിക്കുന്നു.


ഇനി ഈ ഫോള്‍ഡറിലേയ്ക്ക് നമുക്ക് എന്‍ക്രിപ്റ്റ് ചെയ്യേണ്ട ഫയലുകളും, ഏത് ചിത്രത്തിലേക്കാണോ ചെയ്യേണ്ടത്, ആ ചിത്രവും കോപ്പി ചെയ്തിടുക.


ഇനി വിന്‍ റാര്‍ എന്ന ഉപയോഗിച്ചാണ് കളി. ഈ സോഫ്റ്റ് വെയര്‍ ഇല്ലാത്തവര്‍ താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ അമര്‍ത്തി വിന്‍ റാര്‍ ഡൌണ്‍ലോഡ് ചെയ്യുക.



ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇനി എന്‍ക്രിപ്റ്റ് ചെയ്യേണ്ട ഫയലുകള്‍ എല്ലാം സെലക്റ്റ് ചെയ്യുക. 



ഇനി ഇതില്‍ ഏതെങ്കിലും ഒരു ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Add to "Test.rar"  എന്ന് സെലെക്റ്റ് ചെയ്യുക.




ഇപ്പോള്‍ Test.rar എന്ന ഒരു ഫയല്‍ ഉണ്ടായിക്കഴിഞ്ഞു.



ഇനി Start --> Run --> cmd --> OK



ഇപ്പോള്‍ കമാന്‍ഡ് പ്രൊംപ്റ്റ് നില്‍ക്കുന്നത് യൂസറ് ഫോള്‍ഡറില്‍ ആയിരിക്കും. അതായത്, C:\Documents and Settings\Administrator> എന്ന ക്രമത്തിലായിരിക്കും. ഇത് നമ്മുടെ Test എന്ന ഫോള്‍ഡറിലേക്ക് മാറണം. അതിനായി cd.. എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക. ഒന്നും കൂടി cd.. എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ ചെയ്യുക. ഇപ്പോള്‍ സി ഡ്രൈവില്‍ എത്തിക്കഴിഞ്ഞു.



ഇപ്പോള്‍ സി ഡ്രൈവിലാണ് നില്‍ക്കുന്നത്. നമ്മുടെ Test എന്ന ഫോള്‍ഡര്‍ നില്‍ക്കുന്നതും ഈ ഡയറക്റ്ററിയില്‍ തന്നെയാണ്. അത് കൊണ്ട് നമുക്ക് ആ ഫോള്‍ഡറിലേയ്ക്ക് കയറാം.

cd test എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ ചെയ്യുക.


copy/b Image.jpg + Test.rar Image.jpg എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക.
Image.jpg എന്നത് ഏത് ചിത്രത്തിലേക്കാണോ എന്‍ക്രിപ്റ്റ് ചെയ്യേണ്ടത്, ആ ചിത്രത്തിന്‍റെ പേര് ആണ് എക്സ്റ്റന്‍ഷ്നോടെ നല്‍കേണ്ടത്.


അപ്പോള്‍ മേലെക്കാണുന്നത് പോലെ വരും.

ഇനി മറ്റു ഫയലുകളെല്ലാം തന്നെ ഡിലീറ്റ് ചെയ്ത് നോക്കാം.


ഇപ്പോള്‍ ഒരു ചിത്രം മാത്രമായി. ഇതിലാണ് നമ്മള്‍ നേരത്തെ ഈ ഫോള്‍ഫറിലേക്ക് കോപ്പി ചെയ്ത ഫയലുകളൊക്കെ ഇരിക്കുന്നത്. ഇനി അവ എങ്ങനെ കാണാം എന്ന് നോക്കാം.

ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open with --> WinRAR Archiver സെലക്റ്റ് ചെയ്യുക.



ഇപ്പോള്‍ നമ്മള്‍ നേരത്തെ എന്‍ക്രിപ്റ്റ് ചെയ്ത ഫയലുകള്‍ എല്ലാം കാണാം. ആവശ്യമായവ റൈറ്റ് ക്ലിക്ക് ചെയ്ത് പുറത്തേക്ക് എക്സ്ട്രാക്റ്റ് ചെയ്തെടുക്കാം.



നിങ്ങളുടെ അഭിപ്രായമാണ് എന്‍റെ പ്രചോദനവും. ദയവായി അഭിപ്രായങ്ങള്‍ അറിയിക്കുക... നന്ദി..

12 comments:

Post a Comment

Thursday, June 21, 2012

നോട്ട്പാഡ് ഉപയോഗിച്ച് ഫയലുകള്‍ ലോക്ക് ചെയ്യാം...

, by Mufeed | tech tips

കൂട്ടുകാരെ,
 ഇന്ന് ഞാന്‍ ഇവിടെ നിങ്ങളുമായി പങ്ക് വെയ്ക്കുന്നത് നോട്ട്പാഡ് ഉപയോഗിച്ച് എങ്ങനെ ഫയലുകളും ഫോള്‍ഡറുകളും ലോക്ക് ചെയ്യാം എന്നതാണ്. ഈ ട്രിക്ക് ഉപയോഗിച്ച് നമുക്ക് ഏത് ഫയലുകളും, ഫോള്‍ഡറുകളും സുരക്ഷിതമായി ഒളിപ്പിക്കാം. പാസ് വേര്‍ഡോട് കൂടിത്തന്നെ. ഇതിന് മറ്റു സോഫ്റ്റ് വെയറുകള്‍ ഒന്നും തന്നെ ഉപയോഗിക്കണ്ട എന്നത് കൊണ്ട് ഏറ്റവും ലളിതമായും സുരക്ഷിതമായും മറ്റാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്തവണ്ണം ഫയലുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാം.

ആദ്യമായി Start -> All Programs -> Accessories -> Notepad എന്ന ക്രമത്തില്‍ നോട്ട്പാഡ് ഓപ്പണ്‍ ചെയ്യുക. ശേഷം താഴെ കാണുന്ന കോഡ് അതേ പോലെ നോട്ട്പാഡിലേയ്ക്ക് കോപ്പി ചെയ്തിടുക.

cls
@ECHO OFF
title Folder Locker Brought to u by cyberspace00.blogspot.in
if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK
if NOT EXIST Locker goto MDLOCKER
:CONFIRM
echo Are you sure and want to Lock the folder(Y/N)
set/p "cho=>"
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM
:LOCK
ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
echo Folder locked successfuly
goto End
 :UNLOCK
echo Enter password to Unlock folder
set/p "pass=>"
if NOT %pass%==mufeed goto FAIL
attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
echo Folder Unlocked successfully
goto End
:FAIL
echo Invalid password
goto end
:MDLOCKER
md Locker
echo Locker created successfully
goto End
:End





നമുക്ക് വേണ്ട പാസ് വേഡ് ഇവിടെ നിന്ന് തന്നെ മാറ്റാന്‍ സാധിക്കും. അതിനായി “if NOT %pass%==mufeed goto FAIL“  ഈ വരിയിലെ mufeed മാത്രം മാറ്റി ആവശ്യമുള്ള പാസ് വേഡ് നല്‍കുക. ഒരുദാഹരണം താഴെ,



ശേഷം ഫയല്‍ സേവ് ചെയ്യുക. സേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പേരിന്‍റെ അവസാനം .bat എന്ന് കൂടി ചേര്‍ക്കുക.



തുടര്‍ന്ന് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.

ഇപ്പോള്‍ നമ്മള്‍ സേവ് ചെയ്തത് .bat എന്ന ഫോര്‍മാറ്റിലാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഈ ഫയല്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാനും, പാസ് വേഡ് കണ്ടെത്താനും സാധിക്കും. അത് തടയാന്‍ വേണ്ടി ഈ ഫയലിനെ ഒരു exe ഫയല്‍ ആക്കി കണ്‍വെര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് കണ്‍വര്‍ട്ടര്‍ ഡൌണ്‍ലോഡ് ചെയ്യാം.


ശേഷം പ്രോഗ്രാം ഓപ്പണ്‍ ചെയ്യുക. 


Browse ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

നേരത്തെ സേവ് ചെയ്ത് വെച്ച് ബാച് ഫയല്‍ സെലക്റ്റ് ചെയ്ത് ഓപ്പണ്‍ ക്ലിക്ക് ചെയ്യുക.




Compile ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ ബാച് ഫയലിന്‍റെ കൂടെത്തന്നെ മറ്റൊരു ഇ.എക്സ്.സി ഫയലും കൂടെ കാണാം. ഇനി ബാച് ഫയല്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്.

ഇനി ഈ exe ഫയല്‍ ഓപ്പണ്‍ ചെയ്യാം.

ഫയല്‍ ഓപ്പണ്‍ ചെയ്ത് കഴിയുമ്പോള്‍ Locker എന്ന ഒരു ഫോള്‍ഡര്‍ തനിയേ ഉണ്ടാകും.

ഈ ഫോള്‍ഡറിലേക്ക് നമുക്ക് ലോക്ക് ചെയ്യേണ്ട ഫയലുകളും ഫോള്‍ഡറുകളും കോപ്പി ചെയ്തിടുക. ശേഷം file hider ഒന്നു കൂടെ ഓപ്പണ്‍ ചെയ്യുക.


y എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ കീ അമര്‍ത്തുക. 

അപ്പോള്‍ ലോക്കര്‍ എന്ന ഫോള്‍ഡര്‍ ഹൈഡ് ആയിട്ടുണ്ടാകും.

ഇനി ലോക്ക് ചെയ്ത ഫയലുകള്‍ കാണണമെങ്കില്‍  file hider എന്ന ഫയല്‍ തുറന്ന് പാസ് വേഡ് ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തിയാല്‍ മതിയാകും.



ഇങ്ങനെ ചെയ്യുമ്പോള്‍ ലോക്കര്‍ ഫോള്‍ഡര്‍ വീണ്ടും പ്രത്യക്ഷമാവുകയും ആവശ്യമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യാനും പുതിയവ കോപ്പി ചെയ്യാനും ഒക്കെ കഴിയും, തുടര്‍ന്ന് ഈ ഫയല്‍ തുറന്ന് y എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ ചെയ്താല്‍ മാത്രം മതി ലോക്കര്‍ ഹൈഡ് ആവാന്‍....
എങ്ങെനെയുണ്ട് ഈ വിദ്യ? 
ഇഷ്ടപ്പെട്ടെങ്കിലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കാന്‍ മറക്കരുതേ...

20 comments:

Post a Comment

Monday, June 11, 2012

ഫേസ്ബുക്കില്‍ ലൈക് ചെയ്ത് പണം നേടാം..!

, by Mufeed | tech tips



                         

                                 സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഏറ്റവും പ്രശസ്തമായ ഫേസ്ബുക്ക് കൂടുതല്‍ ജനപ്രിയമാവുന്നു. ഇനി മുതല്‍ നാം ഇടുന്ന പോസ്റ്റുകള്‍ മറ്റുള്ളവര്‍ ലൈക് ചെയ്യുകയോ, നമ്മുടെ പേജ് സന്ദര്‍ശിക്കുകയോ ചെയ്താല്‍ ഒരു നിശ്ചിത തുക നമ്മുടെ അക്കൌണ്ടിലെത്തും.
                                                 പ്രോംറ്റഡ് പോസ്റ്റ് എന്ന പേരിട്ടിരിക്കുന്ന ഇത് ന്വൂസിലാന്‍ഡില്‍ ആണ് പരീക്ഷണാര്‍ഥം അവതരിപ്പിച്ചിരിക്കുന്നത്. അവിടെ വിജയകരമെന്ന് കണ്ടാല്‍ മറ്റു രാജ്യങ്ങളിലെയ്ക്ക് കൂടി വികസിപ്പിക്കും.
പോസ്റ്റിലൂടെ വരുമാനമുണ്ടാക്കുന്ന പുതിയ പരീക്ഷണത്തിലൂടെ പോസ്സുകള്‍ കൂടുതല്‍ ജനപ്രിയമാക്കുകയാണ് ലക്ഷ്യമെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. നമ്മള്‍ ഇടുന്ന പോസ്റ്റ് 700 പേര്‍ ലൈക് കാണുകയോ ലൈക് ചെയ്യുകയോ ചെയ്താല്‍ 5 ഡോളര്‍ ലഭിക്കും. 3700 പേര്‍ ലൈക് ചെയ്യുകയാണെങ്കില്‍ 20 ഡോളര്‍ ലഭിക്കും. ഇതിലൂടെ ഫേസ്ബുക്കിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയും. ഏതായാലും ജനപ്രിയ പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് സമ്പാദിക്കാന്‍ നല്ല ഒരവസരമാണ് പ്രോംറ്റഡ് പോസ്റ്റിലൂടെ കൈവന്നിരിക്കുന്നത്.

6 comments:

Post a Comment

ഗൂഗിള്‍ ക്രോം മലയാളത്തില്‍...!

, by Mufeed | tech tips

                                    ഇന്‍റര്‍നെറ്റ് ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. അതിനാല്‍ തന്നെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ സുഗമമായ സര്‍ഫിങിനും മെച്ചപ്പെട്ട ബ്രൌസിങിനും അവനവന്‍റെ അഭിരുചിക്കിക്കിണങ്ങിയ ബ്രൌസറുകളാണ് തെരഞ്ഞെടുക്കുക എന്നത് സംശയമില്ലാത്ത കാര്യമാണല്ലോ..?
                         ഇന്ന് പുറത്തിറങ്ങുന്ന അനേകം ബ്രൌസറുകളില്‍ നിന്ന് മെച്ചപ്പെട്ട ഒന്ന് തെരഞ്ഞെടുക്കാന്‍ നമുക്ക് കഴിയില്ല. കാരണം ഒന്ന് മറ്റൊന്നിനേക്കാള്‍ മികച്ചത് തന്നെ.
എന്‍റെ കാഴ്ചപ്പാടില്‍ വളരെ ലളിതവും, നല്ല സ്പീഡും, മികച്ച യൂസര്‍ ഇന്‍റര്‍ഫേസും കാഴ്ച വെയ്ക്കുന്ന ബ്രൌസര്‍ ഗൂഗിള്‍ ക്രോം തന്നെയാണ്. എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെ ആവണമെന്നില്ല. ചിലര്‍ക്ക് മോസില്ല ഫയര്‍ ഫോക്സ് ആയിരിക്കും, മറ്റു ചിലര്‍ക്ക് ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ ആയിരിക്കും,  അതുമല്ലെങ്കില്‍ സഫാരി എന്നിങ്ങനെ ആയിരിക്കാം.

 ഗൂഗിള്‍ ക്രോമിന്‍റെ ചില വിശേഷങ്ങളിലേയ്ക്ക്...

നമ്മുടെ ഭാഷയുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ ആദ്യം പറയേണ്ടത് ഗൂഗിള്‍ ക്രോമിന്‍റെ മലയാളം ഇന്‍റര്‍ഫേസ് പിന്തുണയാണ്. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.

അതിന് മുമ്പ് താഴെ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ലേറ്റസ്റ്റ് വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുക.




ഇന്‍സ്റ്റലേഷന് ശേഷം ക്രോം ഓപ്പണ്‍ ചെയ്യുക.



വലത് ഭാഗത്ത് മുകളില്‍ സെറ്റിങ്സ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


ഡ്രോപ്ഡൌണ്‍ മെനുവില്‍ നിന്നും Settings തിരഞ്ഞെടുക്കുക.



താഴെയുള്ള 'Show advanced settings...'  ല്‍ ക്ലിക്ക് ചെയ്യുക. താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക.


Languages എന്ന ഹെഡിങിന് താഴെയുള്ള Language and spell-checker settings... എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.



Languages വിന്‍ഡോയില്‍ നിന്നും Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക.



ആരോയില്‍ ക്ലിക്ക് ചെയ്യുക.


തുടര്‍ന്ന് വരുന്ന ലിസ്റ്റില്‍ നിന്നും Malayalam - മലയാളം സെലെക്റ്റ് ചെയ്യുക.


OK അമര്‍ത്തുക.


Display Google Chrome in this language എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് OK അമര്‍ത്തുക.

ശേഷം ബ്രൌസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.



ദാ ഗൂഗിള്‍ ക്രോം ഇപ്പോള്‍ പൂര്‍ണ്ണമായും മലയാളത്തിലായിക്കഴിഞ്ഞു....

ഇനി വേണ്ട എന്ന് തോന്നുകയാണെങ്കില്‍ നേരത്തെ ചെയ്തത് പോലെ ഭാഷകള്‍ (Languages) വിന്‍ഡോ ഓപ്പണ്‍ ചെയ്ത് ഇംഗ്ലീഷ് സെലക്റ്റ് ചെയ്ത് ‘ഈ ഭാഷയില്‍ google chrome പ്രദര്‍ശിപ്പിക്കുക’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഒ.കെ കൊടുക്കുക.



ക്രോം റീസ്റ്റാര്‍ട്ട് ചെയ്യുക.



 പുതിയ ടിപ്സുകളുമായി വീണ്ടും വരാം.
 നിങ്ങളുടെ അഭിപ്രായം രേഖപ്പടുത്താല്‍ മറക്കരുതേ...

7 comments:

Post a Comment

Thursday, June 7, 2012

ഫേസ്ബുക് ചാറ്റ് വിന്‍ഡോയില്‍ ഇനി ഏത് ചിത്രവും...!

, by Mufeed | tech tips

കൂട്ടുകാരെ,                         ഇന്ന് ഞാനിവിടെ പങ്കുവെയ്ക്കിന്നത് ഒരു ചറിയ ഫേസ്ബുക് ചാറ്റ് ട്രിക് ആണ്. നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എങ്കിലും അറിയാത്തവര്‍ക്ക് വേണ്ടി അത് ഞാനിവിടെ പറയുന്നു എന്ന് മാത്രം.      വെറും അക്ഷരങ്ങള്‍ കൊണ്ടും, അക്കങ്ങള്‍ കൊണ്ടും, ഇമോട്ടിക്കോണുകള്‍ കൊണ്ടും മാത്രമായിരുന്നു നാം ചാറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഫേസ്ബുക് ചാറ്റ് വിന്‍ഡോയില്‍ എഴുത്തുകള്‍ക്കൊപ്പം തന്നെ നമുക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളും ചേര്‍ക്കാനുള്ള സൌകര്യമുണ്ട്.അതിനായി ആദ്യം http://smileyti.me/ എന്ന സൈറ്റില്‍ ലോഗോണ്‍ ചെയ്യുക.


Choose File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നമുക്ക് ചാറ്റ് വിന്‍ഡോയില്‍ വരുത്തേണ്ട ചിത്രം കമ്പ്യൂട്ടരില്‍ നിന്ന് സെലക്റ്റ് ചെയ്യുക.


Open ബട്ടണ്‍ അമര്‍ത്തുക.ക്യാപ്ച കോഡ് ടൈപ്പ് ചെയ്തതിന് ശേഷം upload ബട്ടണ്‍ ക്ലിക്ക് ചെയ്യുക.upload ചെയ്ത് കഴിഞ്ഞാല്‍ താഴെ കാണുന്നത് പോലെ ഒരു ബോക്സില്‍ കോഡ് ജനറേറ്റ് ചെയ്യും. Copy to clip board ബട്ടണ്‍ ഉപയോഗിച്ചോ നേരിട്ട് ടെക്സ്റ്റ് സെലക്റ്റ് ചെയ്തോ കോഡ് കോപ്പി ചെയ്യുക.ഇതാണ് നമ്മുടെ ചിത്രത്തിന്‍റെ കോഡ്. ഈ കോഡ് ഇനി ചാറ്റ് ചെയ്യുമ്പോള്‍ ഫേസ്ബുക്ക് ചാറ്റ് വിന്‍ഡോയില്‍ കൊണ്ട് പോയി പേസ്റ്റ് ചെയ്ത് എന്‍റര്‍ അമര്‍ത്തിയാല്‍ നേരത്തെ അപ് ലോഡ് ചെയ്ത ചിത്രം കാണാന്‍ കഴിയും.നമുക്കും, സുഹൃത്തിനും. ഒരു ഉദാഹരണം താഴെ,അപ്പൊ....പിന്നെക്കാണാം....ബൈ....

4 comments:

Post a Comment